പ്രസ്ഥാന സരണി

 പ്രസ്ഥാന സരണിയിലെ പതിറ്റാണ്ടുകള്‍

---------------------

തൊണ്ണൂറുകളില്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍  മുശേരിബ് യൂണിറ്റില്‍ മുപ്പതില്‍ കുറയാത്ത അം‌ഗങ്ങള്‍ ഉണ്ടായിരുന്നതായി ഓര്‍‌ക്കുന്നു.

അസോസിയേഷൻ (സി.ഐ.സി) പ്രാഥമിക അം‌ഗത്വം നേടിയത് 1989 ൽ ആണെന്നാണ്‌ രേഖ എം.വി സലീം മൗലവിയുടെ നേതൃത്വത്തിലുള്ള മുശേരിബില്‍ നിന്നായിരുന്നു തുടക്കം.

അക്കാലത്തെ പലരും ഖത്തര്‍ വിട്ടു പോയവരും ഈ ലോകത്തോട്‌ വിടപറഞ്ഞവരും ഉണ്ട്.

പി അബ്‌‌ദുല്ല കുട്ടി മൗലവി,എ.വി അബ്‌‌ദുല്‍ മജീദ് സാഹിബ്,ഷാഹുല്‍ ഹമീദ് സാഹിബ്,ജുനൈദ് മാള,എം.ടി കുഞ്ഞലവി,എം.ടി ഇസ്‌‌മാഈല്‍, എ.സൈനുദ്ദീന്‍,ടി.കെ അബ്‌ദു റഹ്‌‌മാന്‍,അബ്‌ദുല്‍ ശുകൂര്‍ കണ്ണൂര്‍,അബ്‌ദുല്‍ ശുകൂര്‍ തൃശൂര്‍,ഷരീഫ് ടൈലര്‍,കുഞ്ഞു മുഹമ്മദ് കോഡൂര്‍,അഷ്‌‌റഫ് നന്മണ്ട,റഷീദ് വടകര,കെ.കെ ഇബ്രാഹീം,സി.വി ഇസ്‌‌മാഈല്‍,ഗള്‍‌ഫ് എയര്‍ മൂസ സാഹിബ്,കെ.കെ അലി മാഹി,യൂനുസ് സലീം,എം അബ്‌ദുല്‍സലാം,എ.മുഹമ്മദലി സാഹിബ് ആലത്തൂര്‍, നാസിമുദ്ദീന്‍ കുന്ദമം‌ഗലം,ഒ.പി അബ്‌‌ദു റഹ്‌‌മാന്‍,എ.ടി ഉമ്മർ,പി.വി ഷരീഫ്,വി.ടി ഫൈസല്‍,അബ്‌‌ദു സലാം  കോട്ടയം,മുഹമ്മദ് സുലൈമാൻ കൂർക്കഞ്ചേരി,മുഹമ്മദ് അൻവർ തിരൂർക്കാട്,മുഹമ്മദ് പാറക്കടവ്, പി.പി അബ്‌‌ദു റഹീം,അസീസ് മഞ്ഞിയില്‍ തുടങ്ങി വലിയ ഒരു നിര മുശേരിബില്‍ ഉണ്ടായിരുന്നു.

എന്നാല്‍ എഴുപതുകളിലും എമ്പതുകളുടെ തുടക്കത്തിലും മജീദ് (വാച്ച്) സാഹിബിന്റെ താമസ സ്ഥലത്ത് ഒത്തു ചേരുമ്പോള്‍ (അക്കാലത്തെ ജനറല്‍ ബോഡി) ഉണ്ടായിരുന്ന പ്രഗദ്ഭ വ്യക്തിത്വങ്ങളില്‍ പലരും മണ്‍‌മറഞ്ഞു പോയവരും ജീവിച്ചിരിക്കുന്നവരും ഉണ്ട്.അബ്‌ദുല്ല ഹാജി കോളോത്ത്, സഈദലി മൗലവി,ഖാസിം മൗലവി,കുഞ്ഞു മൊയ്‌തീന്‍ മാഷ്,ടി.എം മൗലവി,കെ.ടി അബ്‌ദുല്ല,വി.കെ അലി സാഹിബ്,അബ്‌ദുല്ല ഹസന്‍ സാഹിബ്, സുബൈര്‍ സാഹിബ് തുടങ്ങിയവരൊക്കെ മുന്‍ നിരയിലുള്ള നേതാക്കളായിരുന്നു. 

അസോസിയേഷന്‍ അം‌ഗത്വം 1989 ലായിരുന്നു.എന്നാല്‍1991 ൽ ആയിരുന്നു പ്രസ്ഥാന ചട്ടക്കൂട് അനുസരിച്ചുള്ള കാര്‍‌കുന്‍ പദവിയിൽ എത്തിയത്.2020 ലാണ്‌ അം‌ഗത്വം ലഭിച്ചത്.

 ഖത്തറില്‍ പ്രസ്ഥാന പ്രവര്‍‌ത്തനത്തില്‍,പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു.

------------

മഞ്ഞിയില്‍

============