വൈദ്യ കുടുംബത്തിലെ കുലപതി അബ്‌ദുല്‍ ഖാദര്‍ വൈദ്യരുടെ മകന്‍ പ്രസിദ്ധ പാരമ്പര്യ വൈദ്യന്‍ അമ്മുണ്ണി വൈദ്യരുടെ ഇളം തലമുറയിലും കണ്ണി മുറിയാത്ത വൈദ്യ പാരമ്പര്യം കൊണ്ട് അനുഗ്രഹീതമാണ്. ആയുര്‍വേദത്തിലും സിദ്ധ വൈദ്യത്തിലും ഏറെ പ്രശസ്‌തനായിരുന്ന പരേതനായ ഹാജി കുഞ്ഞു ബാവു വൈദ്യരുടെ മകനാണ് മുഈനുദ്ധീന്‍ വൈദ്യര്‍.
ഡല്‍ഹി കേന്ദ്രീകരിച്ചുള്ള അഖിലേന്ത്യാ ആയുര്‍വേദ കേന്ദ്രത്തില്‍ നിന്നും ഔദ്യോഗികമായ ബിരുദത്തിനു പുറമെ പ്രസിദ്ധരായ ഗുരുക്കന്മാരുടെ ശിക്ഷണത്തില്‍ ഹാജി ആയുര്‍വേദ വൈദ്യശാസ്‌ത്രത്തിലെ വിവിധ മേഖലകളില്‍ നൈപുണ്യം നേടിയിട്ടുണ്ട്.
കേരളത്തിലെ പ്രശസ്‌തമായ അഷ്‌ടവൈദ്യ കുടുംബങ്ങളില്‍ ഒന്നാണ് പാലക്കാട് ജില്ലയിലെ വൈദ്യമഠം.അതുപോലെ തൃശ്ശൂർ ജില്ലയിലെ ചൂണ്ടൽ (കുന്നം കുളത്തിനടുത്ത്) സ്ഥിതി ചെയ്യുന്ന ആലത്തിയൂർ മന പരമ്പരാഗത അഷ്‌ടവൈദ്യത്തില്‍ പ്രസിദ്ധമാണ്.
വിഖ്യാതമായ പ്രസ്‌തുത കേന്ദ്രങ്ങളില്‍ നിന്നും ഗുരുകുലപഠന രീതിയില്‍ വലിയ നമ്പൂരിയുടെയും , ആലത്തിയൂർ നമ്പീശന്റെ ശിക്ഷണത്തിലും ഹാജി വൈദ്യ പഠനം നടത്തിയിട്ടുണ്ട്.
കൂടാതെ പ്രാദേശിക ഗുരുക്കളില്‍ നിന്നും കുഞ്ഞു ബാവു വൈദ്യര്‍ വൈദ്യ ചികിത്സയില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്.അതില്‍ പ്രധാനിയാണ് വിഷ ചികിത്സാ രംഗത്ത് പ്രസിദ്ധനായിരുന്ന കണ്ണോത്ത് ചെമ്പാലയില്‍ കുട്ടമേനോന്‍ വൈദ്യര്‍ .
മുഈനുദ്ദീന്‍ വൈദ്യര്‍:-
തന്റെ ഉപ്പൂപ്പ അമ്മുണ്ണി വൈദ്യരും പിതാവ് കുഞ്ഞു ബാവു വൈദ്യരുമാണ് മുഈനുദ്ദീന്‍ വൈദ്യരുടെ ആദ്യ ഗുരുനാഥന്മാര്‍.പാലക്കാട് വൈദ്യമഠത്തിലും ആയുര്‍വേദ സിദ്ധ വൈദ്യ കേന്ദ്രങ്ങളില്‍ നിന്നുമായിരുന്നു തുടര്‍ പഠനങ്ങള്‍ പൂര്‍ത്തീകരിച്ചത്.
ഹാജി കുഞ്ഞി ബാവു വൈദ്യരുടെ മൂത്ത മകന്‍ മുഈനുദ്ധീന്‍ വൈദ്യരുടെ മകനാണ് ഡോ.ഹഫീദ്.
മധ്യേഷ്യയിലെ എമിറേറ്റ്‌സ് കേന്ദ്രീകരിച്ചുള്ള ആയുര്‍ വേദിക് സെന്ററിലാണ് ഡോ.ഹഫീദ് സേവനമനു ഷ്‌ഠി്‌ക്കുന്നത്. പരമ്പരാഗതവും ആധുനികവുമായ ചികിത്സാ സമ്പ്രദായങ്ങളില്‍ ഗവേഷണങ്ങളും പഠനങ്ങളും നടത്തിയ ഡോ.ഹഫീദിന്റെ വിലപ്പെട്ട സംഭാവനകള്‍ ആരോഗ്യലോകം അംഗികരിക്കുകയും ആദരിക്കുകയും ചെയ്‌തിട്ടുണ്ട്.
കേരളത്തിലെ പ്രഗത്ഭരും പ്രശസ്‌തരുമായ പണ്ഡിത വര്യന്മാരുടെ ചികിത്സാലയമായി തൊയക്കാവ് മുട്ടിക്കലിനടുത്തുള്ള മേനോത്തകായില്‍ അറിയപ്പെട്ടിരുന്നു.പരമ്പരാഗത ആയുര്‍വേദ ചികിത്സാ രംഗത്തെ കുലപതികളുടെ പാരമ്പര്യം ശ്രേഷ്‌ഠമായി നില നിര്‍ത്തിപ്പോരുന്നതില്‍ തൊയക്കാവ് മേനോത്തകായില്‍ വൈദ്യ കുടുംബത്തിലെ പിന്‍ തലമുറക്കാരില്‍ പ്രഗത്ഭനാണ് ഡോ.അബ്‌ദുല്‍ ഹഫീദ് മുഈനുദ്ധീന്‍.
വൈദ്യ കുടുംബത്തിലെ ഇളം തലമുറയിലും കണ്ണി മുറിയാത്ത വൈദ്യ പാരമ്പര്യം കൊണ്ട് അനുഗ്രഹീതമാണ്.
ഹാജി കുഞ്ഞു ബാവു വൈദ്യരുടെ രണ്ടാമത്തെ മകന്‍ അഹമ്മദിന്റെ മകന്‍ ഫാസില്‍ അഹമ്മദ് വൈദ്യശാസ്‌ത്ര പഠനം പൂര്‍ത്തിയാക്കി പാരമ്പര്യം നിലനിര്‍ത്തുന്നതില്‍ തന്റെ പ്രാഗത്ഭ്യം തെളിയിച്ചിരിക്കുന്നു. കുഞ്ഞു ബാവു വൈദ്യരുടെ ഇളയ മകന്‍ ഉസ്‌മാന്റെ .ഇളയ മകള്‍ ഹാഷിദ സിദ്ധ വൈദ്യത്തിലേയ്‌ക്കുള്ള വഴിയില്‍ രാജഗിരിയില്‍ നിന്നാണ് പഠനം പൂര്‍ത്തീകരിച്ചത്.
അഹമ്മദിന്റെ മൂത്ത മകന്‍ അനസ് അഹമ്മദും, മകള്‍ ഫാഹിയും വേറിട്ട പഠന വഴിയിലാണ്.
ഉസ്‌മാന്റെ രണ്ടാമത്തെ മകള്‍ ഹദീല അമല ആയുർവേദ കേന്ദ്രത്തിൽ പഠനാനന്തരം ഔഷധിയില്‍ സേവനമനുഷ്‌ഠിച്ചു കൊണ്ടിരിക്കേ വിദേശത്തേക്ക് കൂട് മാറി.
മൂത്ത മകള്‍ ഉസ്‌മിത ഷബീബും,മകന്‍ ഹാഷിം ഉസ്‌മാനും, അബ്‌ദു റസാഖിന്റെ സീമന്ത പുത്രനും ആയുര്‍വേദ വൈദ്യ ശാസ്‌ത്രമല്ല തെരഞ്ഞെടുത്തിരിക്കുന്നത്.
---------
കുഞ്ഞു ബാവു വൈദ്യരുടെ പെണ്‍മക്കളായ നബീസക്കുട്ടി,റാബിയ, ഹവ്വ, ഹാജറ, ആമിനക്കുട്ടി എന്നിവരുടെ മക്കള്‍ ആരും ആയുര്‍വേദ വൈദ്യ ശാസ്‌ത്ര രംഗത്തേക്ക് കടന്നു വന്നിട്ടില്ല.
---------
പാരമ്പര്യ ആയുര്‍വേദ വൈദ്യ കുടുംബത്തിലെ മൂന്നാം തലമുറയിലെ മറ്റൊരു പ്രശസ്‌തനായ ബാല ചികിത്സാ വൈദ്യനാണ് വൈദ്യ കേസരി അമ്മുണ്ണി വൈദ്യരുടെ അരുമ ശിഷ്യന്‍ മുഹമ്മദ് കുട്ടി വൈദ്യര്‍.ഇദ്ധേഹം വർഷങ്ങളോളം ഏനാമാവ് കരുവന്തലയില്‍ സേവന മനുഷ്‌ഠിച്ചിരുന്നു.
==========
