Showing posts with label ആത്മഗതങ്ങള്‍. Show all posts
Showing posts with label ആത്മഗതങ്ങള്‍. Show all posts

Friday, October 30, 2026

ആത്മഗതങ്ങള്‍

ഒരു സാധാരണക്കാരിയെ കുറിച്ച്  ഗ്രാമത്തിന്റെ ആത്മഗതങ്ങള്‍.2026 നവംബർ 01ന്  മർഹൂം ഹഫ്‌സ സാഹിബയുടെ സ്‌മരണിക ‘ഒഴുകും ദാനം പോലൊരാൾ’ പ്രകാശനം ചെയ്യും.

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നേതൃനിരയിലുള്ള ഡോക്ടർ നഹാസ് മാള (അൽ ജാമിഅ ഇസ്‌ലാമിയ അസി. റെക്‌ടര്‍) വനിതാ നേതൃത്വത്തിലുള്ള റജീന ബീഗത്തിന് സ്‌മരണിക കൈമാറികൊണ്ടാണ് പ്രകാശന കർമം. 

ജമാ‌അത്തെ ഇസ്‌ലാമി ഗുരുവായൂര്‍ ഏരിയ സമ്മേളന വേദിയിലാണ്‌ പ്രകാശന കര്‍‌മം ഒരുക്കിയിരിക്കുന്നത്.പ്രവർത്തന നൈരന്തര്യത്തിനിടെ അല്ലാഹുവിലേക്ക് മടങ്ങിയ ഹഫ്‌സ സാഹിബയുടെ സ്‌മരണിക

ജീവിതത്തിലെ വിവിധ തലങ്ങളിലുള്ളവരുടെ അനുഭവ സാക്ഷ്യം കൊണ്ട് ധന്യമാണ്‌. ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളുടെയും ഉള്ളിൻ്റെ ഉള്ളിൽ ഇടം പിടിച്ച സാമൂഹ്യ പ്രവർത്തകയുടെ ഹൃദയാവര്‍‌ജ്ജകമായ ജീവിത സാക്ഷ്യം.

==========

മാടവന വലിയ വീട്ടിൽ കൊടുങ്ങല്ലൂർ സൈദു മുഹമ്മദ്‌ മൗലവിയുടെ നാലാമത്തെ മകൾ.ഫീദിലാലില്‍ ഖുര്‍‌ആന്‍ വിവർത്തകരിൽ ഒരാളായ വി.എസ് സലീം സാഹിബിന്റെ അരുമപ്പെങ്ങള്‍.അബ്‌ദുറഹ്‌മാന്‍ കേലാണ്ടത്തിന്റെ നല്ല പാതി.

==========

മിഖ്‌ദാദ്,യാസര്‍(കൂലങ്കഷം),സബീഹ എന്നിവരുടെ പ്രിയപ്പെട്ട മാതാവ്,മർഹൂം ഹഫ്‌സ..