ഉമ്മയും ഉപ്പയും ഞങ്ങള്‍ കുടുംബാംഗങ്ങള്‍ 12 പേര്.രണ്ടാം തലമുറയില്‍ 34 മക്കള്‍.മൂന്നാം തലമുറയില്‍ 57 പേര്.നാലാം തലമുറയില്‍ 11 പേര്.ഇങ്ങനെ 114 മക്കളും പേരമക്കളും.വിവാഹ ബന്ധങ്ങള്‍ വഴിയുള്ള ഇണ തുണകള്‍ 46 പേര്.എല്ലാവരും കൂടെ 160 പേര്. ഇതില്‍ സഹോദരി ആമിനക്കുട്ടിയുടെ മകള്‍ സീനത്തിന്റെ രണ്ടാമത്തെ പുത്രന് അഫ്സലിന്റെ രണ്ടാമത്തെ മകനാണ് നാലാം തലമുറയിലെ പതിനൊന്നാമന്‍.ഉമ്മയുടെ വിയോഗാനന്തരം ഈ കുടുംബത്തില്‍ വന്ന പുതിയ അതിഥിയാണ് അഫ്സല് ഷംസുദ്ധീന്റെ പുത്രന്.സ്നേഹ നിധിയായ ഉമ്മയുടെ വിയോഗത്തിന്റെ തൊട്ടു മുമ്പ് സഹോദരി ഫാത്തിമ്മ അബൂബക്കറിന്റെ രണ്ടാമത്തെ മകള്‍ ഹസീന ലത്വീഫിന്റെ മൂന്നാമത്തെ പുത്രനാണ് മൂന്നാം തലമുറയില്‍ അമ്പത്തിയേഴാമത്തെ അംഗം.