വര്‍ഷങ്ങള്‍ ഇലപൊഴിയും പോലെ പൊഴിഞ്ഞു വീഴുകയാണ്.പാലയൂര്‍ ഉപ്പ (രായമ്മരക്കാര്‍ ഐക്കപ്പറമ്പില്‍ പരീക്കുട്ടി) പരലോകം പൂകിയിട്ട് രണ്ടര പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു.ഉപ്പാടെ വിയോഗത്തിന്റെ രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമായിരുന്നു ഉമ്മയുടെ വേര്‍പാട്.ഇരുവര്‍ക്കും അല്ലാഹു പരലോക മോക്ഷം നല്‍കി സ്വര്‍ഗ്ഗാവകാശികളില്‍ ഉള്‍പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ.നാളെ അവരേയും നമ്മേയും നാഥന്റെ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചു കൂട്ടുമാറാകട്ടെ.
മാതാപിതാക്കള്‍ക്കും ബന്ധു മിത്രാധികള്‍ക്കും വേണ്ടി സദാ പ്രാര്‍ഥിച്ചു കൊണ്ടിരിക്കണം.ഓരോ നിര്‍ബന്ധ നമസ്‌കാരത്തിനു ശേഷവും വിശ്വാസികള്‍ക്കും വിശ്വാസിനികള്‍ക്കും വിശിഷ്യാ മതാ പിതാക്കള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാനാണ് പ്രവാചക പ്രഭുവിന്റെ ശിക്ഷണം.ജനന മരണ ദിവസങ്ങള്‍ സ്വാഭാവികമായും ഓര്‍ത്തു പോകും.എന്നാല്‍ വിശേഷ നാളുകളില്‍ മാത്രമായി പരേതര്‍ക്കുള്ള പ്രാര്‍ഥനകള്‍ പരിമിതപ്പെടുത്തുന്ന ദുരവസ്ഥ ഇന്നും നില നില്‍ക്കുന്നുണ്ട്.
...................
(01) റഷീദ്
(02) അബ്‌ദുല്‍ അസീസ്
(03) മനാഫ്
(04) സുബൈറ
(05) സീനത്ത്
(06) നസീര്‍
(07) ഉമര്‍