Friday, August 27, 2021

ഫാത്തിമ മരണമടഞ്ഞു

ചാവക്കാട്‌: ഫാത്തിമ  (75) അല്ലാഹുവിലേക്ക്‌ യാത്രയായി. ചേക്കായി (മാമദ്‌ ഹാജിയുടെ ഭാര്യ) പാത്തുമ്മു(ബാവു മഞ്ഞിയിലിന്റെ ഭാര്യ)ഇവരുടെ സഹോദരന്‍ ഖാലിദ് സാഹിബിന്റെ ഭാര്യയാണ്‌ തൈക്കണ്ടി പറമ്പിൽ ഫാത്തിമാ ബീവി. 

മക്കൾ:നാസർ (കുവൈത്ത്), റംലത്ത്. മരുമക്കൾ: കുഞ്ഞി മുഹമ്മദ്,സുബൈദ.

ബാപ്പുട്ടി ഇമ്പാര്‍‌ക്കിന്റെ സഹോദരിമാരാണ്‌ കുഞ്ഞു മോളും,പാത്തുട്ടിയും.കുഞ്ഞുമോള്‍‌ക്ക്‌ മക്കളില്ല. പാത്തുട്ടിയുടെ ആദ്യ ഭര്‍‌ത്താവിലുള്ള മകനാണ്‌ മുഹമ്മുണ്ണി.

മുഹമ്മുണ്ണി വിവാഹാനന്തരം ആന്തമാനിലേയ്‌ക്ക്‌ പോയി വര്‍‌ഷങ്ങള്‍‌ക്ക്‌ ശേഷം തിരിച്ചു വന്നു രോഗ ബാധിതനായി മരണപ്പെട്ടു.

പാത്തുട്ടിയുടെ രണ്ടാമത്തെ ഭര്‍‌ത്താവിലുള്ള മക്കളാണ്‌ ഖാലിദ്‌,ചേക്കായി, പാത്തുമ്മു തുടങ്ങിയവര്‍.പാത്തുട്ടിയുടെ ഈ രണ്ട്‌ പെണ്‍‌മക്കാളാണ്‌ പെരിങ്ങാട്ട്‌ ബാപ്പുട്ടിയുടെ മക്കളായ മാമദ്‌ ഹാജിയുടേയും ബാവു മഞ്ഞിയിലിന്റെയും സഹധര്‍‌മ്മിണികള്‍.എന്നാല്‍ തൊയക്കാവ്‌ ഏര്‍‌ച്ചം വീട്ടില്‍ അമ്മുണ്ണി വൈദ്യരുടെ മകള്‍ ഐഷയാണ്‌ ഖാദര്‍ മഞ്ഞിയിലിന്റെ ഭാര്യ.

========