1985 ഏപ്രില്‍ ഒന്നിനായിരുന്നു ഞങ്ങളുടെ നിഖാഹ്.വിവാഹവിരുന്ന് ഏപ്രില്‍ നാലിനും. സുഗന്ധിപ്പൂവിതള്‍ പോലെ അടര്‍ന്നു വീണ ദശാബ്‌ദങ്ങള്‍.
ഇരുപത്തിയഞ്ചാമത്തെ വയസ്സിലായിരുന്നു വിവാഹം ദീര്‍ഘമായ നാല്‍പത്തിയൊന്ന് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ജീവിതത്തിലെ ആറര പതിറ്റാണ്ട് മിന്നിമറഞ്ഞതറിഞ്ഞില്ല.
നീണ്ട കാത്തിരിപ്പിനു ശേഷം 1990 ജനുവരി അഞ്ചിനായിരുന്നു ആദ്യത്തെ കണ്‌മണി.എന്നാല്‍ പതിമൂന്നാമത്തെ വയസ്സില്‍ 2003 ജൂണ്‍ 26 ന് അബ്‌സ്വാര്‍ തിരിച്ചു വിളിക്കപ്പെട്ടു.
മക്കള്‍ മൂന്ന് പേര്‍ വിവാഹിതരാണ്.കല്ലയില്‍ ഇസ്‌ഹാഖ് സാഹിബിന്റെ മകള്‍ ഇര്‍ഫാനയാണ് അന്‍സാറിന്റെ ഇണ.നമ്പൂരി മഠത്തില്‍ ഷമീര്‍ മന്‍സൂറാണ് ഹിബമോളുടെ പ്രിയതമന്‍.ബുഖാറയില്‍ ഷിബിലിയുടെ മകള്‍ ഹിബയാണ് ഹമദിന്റെ പ്രിയതമ. അമീനമോള്‍ പഠനം തുടരുന്നു.പേരമക്കള്‍ മുഹമ്മദ് ഫലഖ് മുഹമ്മദ് ഫായിഖ്.
കണ്ണീരും പുഞ്ചിരിയുമായി കഴിഞ്ഞു പോയ സമ്മിശ്രമായ നാള്‍ വഴികള്‍ ഓര്‍ത്തെടുക്കുന്ന അവസരത്തില്‍ പ്രാര്‍ഥനാ പൂര്‍വ്വം...
അസീസ് മഞ്ഞിയില്‍
01.04.2026
===============



