Sunday, November 1, 2026

ആവര്‍‌ത്തിക്കുന്ന നവം‌ബര്‍

2026 നവംബർ 1 ന് അൽ ജാമിഅ ഇസ്ലാമിയ ശാന്തപുരം അസി.റെക്‌ടര്‍ ഡോ.നഹാസ് മാള പ്രിയപ്പെട്ട ഹഫ്‌സത്തയെ കുറിച്ച് ഒരു ഗ്രാമം പറയുന്ന നെമ്പരക്കുറിപ്പുകൾ ഒഴുകും ദാനം പോലൊരാൾ പ്രകാശനം ചെയ്‌തിരിക്കുന്നു,കൂര ബുക്‌സ് ആണ്‌ പ്രസാധകര്‍.

2003 നവംബർ 1 ന് ഇസ്ലാമിക് പബ്ളീഷിംഗ് ഹൗസിൻ്റെ സാരഥി ശൈഖ് മുഹമ്മദ് കാരക്കുന്ന് അബ്‌സാർ മോൻ്റെ മണിദീപം പ്രകാശനം ചെയ്‌തിട്ട് 23 വർഷങ്ങള്‍ പിന്നിടുന്ന സാഹചര്യത്തില്‍ മലയാളപ്പിറവിയുടെ ആഘോഷങ്ങള്‍ വത്സരങ്ങള്‍ പിന്നിടുമ്പോഴും ആവര്‍‌ത്തിക്കുന്ന പ്രതീതി.

--------

മണിദീപം തെളിഞ്ഞിട്ട്‌ 2026  നവം‌ബര്‍ ഒന്നാം തിയ്യതി ഇരുപത്തിമൂന്ന്‌ വര്‍ഷം പൂര്‍‌ത്തിയാകുന്നു.
പേരിനെ അന്വര്‍ഥമാക്കിയ പതിമൂന്നുകാരന്‍ 2003 ജൂണ്‍ ഇരുപത്തിയാറിനായിരുന്നു വിടപറഞ്ഞത്‌. പ്രസിദ്ധീകരിക്കാനൊരുക്കി വെച്ച അബ്‌സാറിന്റെ രചനകള്‍ 2003 ലെ കേരളപ്പിറവി ദിനത്തില്‍ പ്രകാശനം ചെയ്യപ്പെട്ടു.

പുതുമനശ്ശേരി സര്‍സയ്യിദ്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കവി ബാല ചന്ദ്രന്‍ ചുള്ളികാടാണ്‌ വായനാലോകത്തിന്‌ സമ്മാനിച്ചത്.




മണിദീപത്തിന്റെ മറ്റൊരു പതിപ്പിന്റെ പ്രകാശനം ഇതുപോലൊരു മലയാളപ്പിറവിയില്‍ ദോഹയില്‍ വെച്ച്‌ പ്രൊഫസര്‍ അബുല്‍ അലിയും ഗള്‍ഫ്‌ടൈംസ്‌ പ്രൊഡക്‌ഷന്‍ എഡിറ്റര്‍ സിപി രവീന്ദ്രനും നിര്‍വഹിച്ചു.സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട്‌ പ്രകാശനം ധന്യമായിരുന്നു.
===========