Wednesday, September 1, 2021

ആമിര്‍ സ്വാലിഹിന്‌ വിജയാശം‌സകള്‍

ഇഖ്‌‌റ‌അ്‌ സം‌സ്ഥാന തല ഖുര്‍‌ആന്‍ പാരായണ മത്സരത്തില്‍ തൃശൂര്‍ ജില്ലയെ പ്രതിനിധീകരിച്ച്  പങ്കെടുക്കുന്ന ആമിര്‍ സ്വാലിഹിന്‌ വിജയാശം‌സകള്‍.

2019 ലാണ്‌ ആമിര്‍ സ്വാലിഹും സഹോദരി ആയിഷയും ഖുര്‍‌ആന്‍ ഹിഫ്‌ദ്‌ പൂര്‍‌ത്തിയാക്കിയായത്.സ്വാലിഹ്‌ മുഹമ്മദലി - ഷബ്‌നം സ്വാലിഹ്‌ ദമ്പദികളുടെ ഇളം പ്രായത്തിലുള്ള രണ്ട്‌ മക്കളാണ്‌ വിശുദ്ധ ഖുര്‍‌ആന്‍ ഹൃദിസ്ഥമാക്കാനുള്ള സൗഭാഗ്യത്താല്‍ അനുഗ്രഹിക്കപ്പെട്ടത്.

തൊയക്കാവ്‌ ഏര്‍‌ച്ചം വീട്ടില്‍ ഹാജി മുഹമ്മദലി-അമ്പലത്ത് വീട്ടില്‍ നഫീസക്കുട്ടി ദമ്പതികളുടെ പേരക്കുട്ടികളാണ്‌ രണ്ട്‌ ഹാഫിദീങ്ങളും.ഹാജി കുഞ്ഞു ബാവു വൈദ്യരുടെ മകളാണ്‌ നഫീസക്കുട്ടി മുഹമ്മദലി.

തൃത്തല്ലൂര്‍ കെ.എം.എച്ച്.എം ബനാത് തഹ്‌ഫീദുല്‍ ഖുര്‍‌ആന്‍ കോളേജില്‍ നിന്നായിരുന്നു ആയിഷക്കുട്ടിയുടെ ഖുര്‍ആന്‍ പഠനം.കോട്ടാല്‍ സ്വാബിരിയ്യ തഹ്‌ഫീദുല്‍ ഖുര്‍‌ആന്‍  കോളേജില്‍ നിന്നുമാണ്‌ ആമിര്‍ സ്വാലിഹ്‌ ഖുര്‍‌ആന്‍ ഹൃദിസ്ഥമാക്കിയത്.