ചിത്ര ശലഭങ്ങളെപ്പോലെ പറന്നുല്ലസിച്ചിരുന്നവര്‍ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളുടെ വിദ്യാലയ പ്രവേശനോത്സവം നഗര - ഗ്രാമാന്തര വിദ്യാലയങ്ങളില്‍ വര്‍ണ്ണാഭമായി. കളിമുറ്റത്തു നിന്നും അക്ഷര ലോകത്തിന്റെ തിരുമുറ്റത്തേക്കെത്തുന്ന കുട്ടികളെ വരവേല്‍ക്കാന്‍ ഒത്തു കൂടിയവരാല്‍ പ്രവേശനോത്സവങ്ങള്‍ നിറപകിട്ടേകി.
കുട്ടികള്‍ക്ക് മധുരങ്ങളും സമ്മാനങ്ങളും നല്‍കിയാണ് നവാഗതരെ സ്‌കൂളിലേക്ക് മുതിര്‍ന്ന വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും എതിരേറ്റത്.ആടിത്തിമര്‍പ്പിന്റെ ലോകത്ത് നിന്നും രക്ഷിതാക്കള്‍ക്കൊപ്പം അക്ഷര മധുരം നുകരാനെത്തിയ കുട്ടികളുടെ കണ്ണുകളില്‍ പുതുമയുടെ പുത്തിരികള്‍ കത്തുന്നുണ്ടായിരുന്നു.
പേരമക്കളായ ഇരട്ടകള്‍ മുഹമ്മദ് ഫലഖ് മുഹമ്മദ് ഷമീര്‍,മുഹമ്മദ് ഫായിഖ് മുഹമ്മദ് ഷമീര്‍ അത്യുത്സാഹത്തോടെ വിദ്യാലയാന്തരീക്ഷത്തില്‍ ആദ്യദിനം കുറിച്ചിരിക്കുന്നു.സ്‌നേഹ നിധികളായ കുടുംബാംഗങ്ങളുടെ അനുഗ്രഹാശിസ്സുകളോടെ ഷമീറും ഹിബയും മക്കളെ അനുഗമിച്ചിരുന്നു.
നാഥന്‍ അനുഗ്രഹിക്കട്ടെ