Wednesday, August 19, 2026

സയ്യിദ് ഫഖറുദ്ദീൻ

സയ്യിദ്  ഫഖറുദ്ദീൻ കോയമ്മ തങ്ങൾ പാടൂർ:-

ബുഖാരി സാദാത്ത് പഠിതാക്കൾക്ക് ഒരു ചരിത്ര സ്രോതസ്സ്. 

--------------

ചാവക്കാട് ബുഖാറ കടപ്പുറം ബുഖാരി സാദാത്ത് ശൃംഖലയിലെ ഒരനുപമ വ്യക്തിതമായിരുന്നു ബുഖാറയിൽ വളപ്പിൽ സയ്യിദ് ഫഖറുദ്ദീൻ കോയമ്മ തങ്ങൾ.പാടൂർ ബി.വി.സയ്യിദ് ബാഫഖറുദ്ദീൻ  കൊച്ചുകോയ തങ്ങളുടെയും കുഞ്ഞുബീവിയുടെയും പുത്രനായാണ് അദ്ദേഹം ജനിച്ചത്. വിനയം കൊണ്ടും ലാളിത്യം കൊണ്ടും ഹൃദ്യമായിരുന്നു ആ മഹൽ ജീവിതം. 

കണ്ണൂർ സിറ്റി സയ്യിദ് മുഹമ്മദ് മൗലൽ  ബുഖാരിമഖാം മുത്തവല്ലി,മുസ്ലിംലീഗ് മണലൂർ മണ്ഡലം വൈസ് പ്രസിഡന്റ്, മസ്‌ജിദുല്‍ വുസ്‌ത പ്രസിഡന്റ് തുടങ്ങിയ മത സാമൂഹ്യ രാഷ്ട്രിയ  സാംസ്കാരിക മണ്ഡലങ്ങളിൽ  നിറഞ്ഞു നിന്ന വ്യക്ത്വമായിരുന്നു. ഫഖറുദ്ദീൻ കോയമ്മ തങ്ങൾ.

ബുഖാരി സാദാത്ത് പഠിതാക്കൾക്ക് ഒരു ചരിത്ര സ്രോതസ്സായിരുന്നു തങ്ങൾ.ചാവക്കാട് ബുഖാറ കടപ്പുറം ബുഖാരി സാദാത്ത് ശൃംഖലയുടെ ചരിത്രം  ആഴത്തിൽ അറിയുന്ന ഒരു പ്രതിഭാ ധനനായിരുന്നു അദ്ദേഹം.  ഒരു ചരിത്ര പഠിതാവ് എന്ന നിലക്ക് അനേകം തവണ ആ വലിയ മനുഷ്യനുമായി ഞാൻ സംവദിച്ചിരുന്നു. 

ചരിത്രം തേടിയെത്തുന്നവരെ പ്രതിഫലേച്ഛ കൂടാതെ അദ്ദേഹം സാഹായിച്ചു.തങ്ങൾ സ്വന്തം കൈ കൊണ്ട് എഴുതി അയച്ചു തന്ന ചരിത്ര ശകലങ്ങൾ , കൈയ്യെഴുത്ത് പ്രതികൾ , ശബ്ദ സന്ദേശങ്ങൾ , ചരിത്ര ഗ്രന്ഥങ്ങൾ ഇന്നും എൻ്റെ ചരിത്ര ശേഖരത്തിൽ ഉണ്ട്. 

അവസാനമായി ഞാൻ ഫഖറുദ്ദീൻ തങ്ങളുമായി സംവദിച്ചത് 2026 ജൂലൈ 18  കോഴിക്കോട് വെച്ച് നടന്ന അദ്ദഹത്തിൻ്റെ പുത്രൻ മുഹമ്മദ് ഇർഫാൻ തങ്ങളുടെ നിക്കാഹ് ചടങ്ങിലായിരുന്നു.

നിക്കാഹിൽ പങ്കെടുത്ത് സലാം പറഞ്ഞ് പിരിയുമ്പോൾ ഒരിക്കലും വിചാരിച്ചില്ല അവിടുത്തെ വിയോഗം ഇത്രയും പെട്ടന്ന് സംഭവിക്കുമെന്ന് . മരണം എന്ന അല്ലാഹു വിൻ്റെ അലംഘനീയ വിധി ആർക്കും തടുക്കാൻ കഴിയില്ലല്ലോ ....

ഫഖറുദ്ദീൻ തങ്ങളുടെ വിയോഗത്തോടെ ചരിത്ര പഠിതാക്കൾക്ക്  വിശ്വസീനിയവും പ്രാമാണികവുമായ ഒരു  ചരിത്ര  സ്രോതസ്സ് ആണ് നഷ്‌ടമായത്. 

ഭാര്യ.സകീന ബീവി.മക്കൾ. മുഹമ്മദ്‌ സൽമാൻ തങ്ങൾ, മുഹമ്മദ്‌ ഇർഫാൻ തങ്ങൾ, നാഹിദ ബീവി.മരുമകൾ. ആയിശ നിഹാല ബീവി കോഴിക്കോട്.

ഒരു കാലഘട്ടത്തെ ചരിത്ര വിജ്ഞാനം കൊണ്ട്  ധന്യമാക്കിയ സയ്യിദ് ഫഖറുദ്ദീൻ കോയമ്മ തങ്ങൾ  ബുഖാരി എന്ന  ഇതിഹാസ പുരുഷൻ്റെ ബർസഖിയായ ജീവിതം അഖിലാധിപൻ ഭാസുരമാക്കട്ടേ ... ആമീൻ

✍️ മുജീബ് തങ്ങൾ കൊന്നാര് 

===========

സയ്യിദ് ഫഖറുദ്ദീൻ കോയമ്മ തങ്ങൾ  ബുഖാരിയുടെ വംശ പരമ്പര തിരു നബി സ്ര) മുതൽ 

01.മുഹമ്മദ് നബി (സ)

02. ഫാത്വിമ ബീവി 

03 സയ്യിദ് ഇമാം ഹുസൈൻ

04.സയ്യിദ് ഇമാം സൈനുൽ ആബിദീൻ

05.സയ്യിദ് മുഹമ്മദ് ബാഖിർ

06.സയ്യിദ് ജഅ്ഫറു സ്സ്വാദിഖ്

07.സയ്യിദ് മൂസൽ കാളിം

08.സയ്യിദ് അലിയ്യുരിളാ

09.സയ്യിദ് മുഹമ്മദ് തഖീയ്യുൽ ജവാദ് 

10.സയ്യിദ് അലിയ്യുൽ ഹാദി

11.സയ്യിദ്  ജഅ്ഫറുൽ അസ്ഗർ

12.സയ്യിദ് അലിയ്യുൽ അശ്കർ 

13.സയ്യിദ് അബ്ദുല്ലാഹ് 

14.സയ്യിദ് അഹ്‌മദ് 

15.സയ്യിദ് മഹ്‌‌മൂദ്

16.സയ്യിദ് മുഹമ്മദ് ബുഖാരി 

17.സയ്യിദ് ജഅഫർ ബുഖാരി

18.സയ്യിദ് അലി  ബുഖാരി 

19.സയ്യിദ് ഹുസൈൻ ജലാലുദ്ദീൻ  അ‌അ്‌ളം ബുഖാരി

20.സയ്യിദ് അഹ്‌മദ് കബീറുൽ ബുഖാരി 

21.സയ്യിദ് ഖുത്വുബ് ഹുസൈൻ മഖ്ദൂം  ജഹാനിയാൻ

22.സയ്യിദ് നാസിറുദ്ദീൻ ഇസ്മാഈൽ  ബുഖാരി

23സയ്യിദ് യൂനുസ്  ബുഖാരി

24.സയ്യിദ് മഹ്‌മൂദ്  ബുഖാരി

25.സയ്യിദ് മുഹമ്മദ് ബുഖാരി

26.സയ്യിദ് സാലിം ബുഖാരി

27.സയ്യിദ് ഹുസൈൻ  ബുഖാരി

28.സയ്യിദ് മഹ്‌മൂദ് ബുഖാരി 

29.സയ്യിദ് ഇസ്‌മാഈല്‍  ബുഖാരി

-------------

30 സയ്യിദ് അഹ്‌മദ് ജലാലുദ്ദീൻ,വളപ്പട്ടണം

31 സയ്യിദ് ഇസ്‌മാഈല്‍ ബുഖാരി,(ചെമ്പിട്ട പള്ളി - കൊച്ചി)

32 സയ്യിദ് അഹ്‌മദുൽ  ബുഖാരി, കുഞ്ഞി മഗലം 

33.സയ്യിദ് ഇസ്‌മാഈല്‍ അസ്‌ഗര്‍ ബുഖാരി, കൊച്ചി

34.സയ്യിദ് മുഹമ്മദ് ബുഖാരി , ചാലിയം 

===========

35.സയ്യിദ് അഹ്‌മദുൽ ബുഖാരി , കടപ്പുറം ചാവക്കാട്

36 സയ്യിദ് ഇബ്രഹീം മസ്‌താന്‍  ബുഖാരി 

37.സയ്യിദ് മുഹമ്മദ് ഫഖറുദ്ദീൻ എന്ന  കോയക്കുട്ടി തങ്ങൾ ബുഖാരി

38.സയ്യിദ് അഹ്‌മദ് കൊച്ചുക്കോയ  തങ്ങൾ ബുഖാരി

39.സയ്യിദ് മുഹമ്മദ് കുഞ്ഞി കോയമ്മ തങ്ങൾ ബുഖാരി

40.സയ്യിദ് ബാഫഖറുദ്ദീൻ  കൊച്ചുക്കോയ തങ്ങൾ ബുഖാരി

41.സയ്യിദ് ഫഖറുദ്ദീൻ കുഞ്ഞിക്കോയമ്മ തങ്ങൾ  ബുഖാരി

==========

സയ്യിദ് അഹ്‌മദുൽ ബുഖാരി , (കടപ്പുറം ചാവക്കാട്) സന്താന പരമ്പരയാണ്‌ ചാവക്കാട് പ്രദേശത്തെ സയ്യിദുമാര്‍ എന്ന് നിരീക്ഷിക്കുന്നു.