Tuesday, February 25, 2025

നടന്നകലാത്ത ഓര്‍‌മകള്‍

പ്രസിദ്ധമായ വ്യാപാരസമുച്ചയത്തിലെ ഭോജനശാലയില്‍ ഒരു തീന്മേശക്കരികെ ഊഴവും കാത്തിരിക്കുകയായിരുന്നു.തൊട്ടടുത്ത് സ്വദേശികളായ ദമ്പതികള്‍ പരസ്‌പരം സന്തോഷത്തോടെ സം‌സാരിച്ചു കൊണ്ടേയിരിക്കുന്നുണ്ട്.ചിരിയും കളിയും തമാശയും എല്ലാമായി കഴിയുമ്പോള്‍ അയാളുടെ  ഫോണ്‍ ശബ്‌ദിച്ചു.പക്ഷെ അദ്ദേഹം ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല.അപ്പോള്‍...

Thursday, January 30, 2025

സാബിറ ..

ഡോ.എം.എസ് മൗലവി അവാര്‍‌ഡ് (അന്‍‌സാറിന്റെ സഹധര്‍‌മ്മിണി ഇര്‍‌ഫാനയുടെ ഉമ്മ) സി.എ സാബിറക്ക്.വാടാനപ്പള്ളി പാഠപുസ്‌തക നിര്‍‌മാണ സമിതി മുന്‍ അം‌ഗവും നിലവില്‍ പാഠ്യപദ്ധതി പരിഷ്‌കരണ സമിതി അം‌ഗവുമായ സി.എ സാബിറ കേരള അറബിക് മുന്‍‌ഷീസ് അസോസിയേഷന്‍ സം‌സ്‌ഥാന കമ്മിറ്റി ഏര്‍‌പ്പെടുത്തിയ ഡോ.എം.എസ്.മൗലവി സ്‌മരണ അവാര്‍‌ഡിന്‌...

Wednesday, January 22, 2025

സന്തോഷ വര്‍‌ത്തമാനം

സന്തോഷ വര്‍‌ത്തമാനം-----------------കൂട്ടുകാരികളായ ഇര്‍‌ഫാനയും ഹിബ ഷിബിലിയും തമ്മിലുള്ള സ്‌നേഹാന്വേഷണം മകന്‍ ഹമദിനുള്ള ഇണയെ കണ്ടെത്തുന്നതിലേക്ക് യാദൃശ്ചികമായി വഴി തുറന്നപ്പോള്‍ ഹിബയുടെ പിതാവ് ഷിബിലിയും ഞാനും വിശേഷങ്ങള്‍ പ്രാധാന്യത്തോടെ പങ്കുവെച്ചു. 19 ഡിസം‌ബര്‍ 2024 ന്‌ രാവിലെ ഞങ്ങള്‍ മുല്ലശ്ശേരിയിലെ...

Monday, December 30, 2024

പൊള്ളുന്നവാക്കുകള്‍

പൊള്ളുന്നവാക്കുകള്‍ ഫാത്തിമ ഹിബയുടെ 2015ല്‍ പ്രകാശനം ചെയ്യപ്പെട്ട കവിതാ സമാഹാരമാണ്‌ വാക്ക്.കഴിഞ്ഞ ദിവസം ഈ കവിതകളിലൂടെ സഞ്ചരിച്ചപ്പോള്‍ വായിക്കാന്‍ വൈകിപ്പോയതില്‍ ഖേദം തോന്നി.ഉറുദു കവിയായ ഇഫ്‌തികാര്‍ ആരിഫിന്റെ മുകാലമ എന്ന കവിതയില്‍ കനം തൂങ്ങി നില്‍‌ക്കുന്ന ചിലവരികളിലെ അര്‍‌ഥതലങ്ങള്‍ ഓര്‍‌ത്തുപോയി.ഓരോ...

Friday, December 27, 2024

ശൈത്യകാല വിശേഷങ്ങള്‍...

ശൈത്യകാല വിശേഷങ്ങള്‍..2024 ഡിസം‌ബര്‍ 2 ന്‌ ദോഹക്ക് തിരിച്ചു പോകാനുള്ള ഒരുക്കത്തിലായിരുന്നു.തലേദിവസം ഡിസം‌ബര്‍ 1 ന്‌ വൈകീട്ട് ഗുരുവായൂരില്‍ നിന്നും സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോരുമ്പോള്‍ തീരെ സുഖകരമല്ലാത്ത പാതകളുടെ ശോചനീയാവസ്ഥയെ കുറിച്ച് അസ്വസ്ഥനായിരുന്നു.കൂടെ ഷമീര്‍ മോനും ഉണ്ട്.പെയ്‌തു കൊണ്ടിരുന്ന...

Monday, December 16, 2024

ഒരു അധ്യായത്തിന്‌ പരിസമാപ്‌തി

വൈദ്യ കുടും‌ബത്തിലെ ഒരു അധ്യായത്തിന്‌ പരിസമാപ്‌തി-----------------മേനോത്തകായിലെ തലമുതിര്‍‌ന്ന കാരണവര്‍ മുഈനുദ്ദീന്‍ വൈദ്യരുടെ ഭൗതിക ശരീരം തൊയക്കാവ്‌ മഹല്ല് ഖബര്‍‌സ്ഥാനിലെ കുടും‌ബാം‌ഗങ്ങളുടെ ഖബറുകള്‍‌ക്കരികില്‍ ഖബറടക്കി.കുറച്ച് നാളായി വാര്‍‌ദ്ധക്യ സഹജമായ കാരണത്താല്‍ രോഗശയ്യയിലായിരുന്നു. ഒരാഴ്‌ചയിലധികമായി ...

Sunday, December 15, 2024

മുഈനുദ്ദീന്‍ വൈദ്യര്‍ ഓര്‍‌മയായി

തൊയക്കാവ് :ഹാജി കുഞ്ഞി ബാവു വൈദ്യരുടെ മകന്‍ മുഈനുദ്ദീന്‍ വൈദ്യര്‍ അല്ലാഹുവിലേക്ക് യാത്രയായി വാര്‍‌ദ്ധക്യ സഹജമായ കാരണത്താല്‍ കുറച്ച് നാളായി രോഗശയ്യയിലായിരുന്നു.ഒരാഴ്‌ചയിലധികമായി വൈദ്യരുടെ  ആരോഗ്യനില തൃപ്‌തികരമായിരുന്നില്ല.  ഡിസം‌ബര്‍ 15 ന്‌ മധ്യാഹ്നത്തിനു ശേഷമായിരുന്നു മരണം.തൊയക്കാവ് മുട്ടിക്കല്‍...

Tuesday, November 5, 2024

വൈദ്യ കുടും‌ബത്തിലെ വിശേഷങ്ങള്‍

കേരളത്തിലെ പ്രഗത്ഭരും പ്രശസ്ഥരുമായ പണ്ഡിത വര്യന്മാരുടെ ചികിത്സാലയമായി തൊയക്കാവ്‌ മുട്ടിക്കലിനടുത്തുള്ള മേനോത്തകായില്‍ അറിയപ്പെട്ടിരുന്നു.പരമ്പരാഗത ആയുര്‍വേദ ചികിത്സാ രംഗത്തെ കുലപതികളുടെ പാരമ്പര്യം ശ്രേഷ്‌ഠമായി നില നിര്‍ത്തിപ്പോരുന്നതില്‍ തൊയക്കാവ്‌ മേനോത്തകായില്‍ വൈദ്യ കുടും‌ബത്തിലെ അഞ്ചാം തലമുറക്കാര്‍...

Wednesday, October 9, 2024

ജിവിതയാത്രയിലെ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ..

ജീവിതത്തിലെ ചില നുറുങ്ങുകള്‍ അനുഭവങ്ങള്‍ ഒക്കെ കുറിച്ചു വെക്കുകയും പങ്കുവെക്കുകയും ചെയ്യറുണ്ട്. സ്‌കൂള്‍ അവധിക്കാലങ്ങളിലെ ബോം‌ബെ യാത്രയൊക്കെ ഓര്‍‌ത്തെടുത്ത് ഈയിടെ എഴുതിയതും പങ്കുവെച്ചിരുന്നു.ദോഹാ മെട്രോ അനുഭവങ്ങള്‍ തല്‍‌സമയം കുറിച്ചതും കൂട്ടത്തിലുണ്ട്.ചില ദിവസങ്ങളില്‍ പ്രത്യേകമായി മനസ്സുലിദിക്കുന്ന...

Wednesday, September 25, 2024

നോവോര്‍‌മ്മകള്‍

സങ്കടപ്പെട്ട കാര്‍‌മേഘങ്ങളുടെ ആകാശകാഴ്‌‌ചയില്‍ തൊയക്കാവ്‌ ജുമാ‌അത്ത് ഖബര്‍‌സ്ഥാനിലെ നനഞ്ഞ മണ്ണ്‌ പ്രിയ കൂട്ടുകാരന്‍ ഏര്‍‌ച്ചം വീട്ടില്‍ അഹമ്മദിന്റെ ഭൗതിക ശരീരം ഏറ്റുവാങ്ങിയിട്ട് ഒരു വര്‍‌ഷം.(സപ്‌തം‌ബര്‍ 2023 )മാമാടെ മകന്‍ എന്നതിലുപരി സമപ്രായക്കാരും സ്നേഹ നിധിയായ കളിക്കൂട്ടുകാരനുമായിരുന്നു.അവധി ദിവസങ്ങളില്‍ കൂട്ടു...

Tuesday, September 3, 2024

മറക്കാനാകാത്ത ഒരു മധ്യാഹ്നവും ഊണും

എമ്പതുകളിലെ പ്രവാസ കഥകള്‍ പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്.ഇതാ ഒരു വിരുന്നൂട്ടിന്റെ കഥ.മറക്കാനാകാത്ത ഒരു മധ്യാഹ്നവും ഊണും ..==============എമ്പതുകളിലെ റുവൈസ് കാലം.ഏകാന്തതയുടെ തുരുത്തില്‍ നിന്നും റുവൈസിലേക്ക് മുച്ചക്ര വാഹനത്തില്‍ ഇടക്ക് ഒരു സവാരി നടത്താറുണ്ട്. പുറപ്പെടും മുമ്പുള്ള വേഷം മാറ്റം കാണുമ്പോള്‍...

Monday, August 5, 2024

ഒരു പഴങ്കഥ ഓര്‍‌ത്തെടുത്തപ്പോള്‍

ഹൈസ്‌ക്കൂള്‍ പഠനകാലത്ത് വേനലവധികളില്‍ ബോം‌ബെക്ക് പോകാറുണ്ട്.ഒന്നൊ രണ്ടൊ മാസം ബോംബെയില്‍ കഴിച്ചുകൂട്ടാന്‍ ലഭിക്കുന്ന ദിവസങ്ങളെക്കാള്‍ പോക്കുവരവിലെ തീവണ്ടി യാത്രാ കൗതുകങ്ങളും സൗഹൃദങ്ങളുമായിരുന്നു ഏറെ സന്തോഷം നല്‍‌കിയിരുന്നത്.അന്നൊക്കെ തീവണ്ടി എന്നായിരുന്നു പറഞ്ഞിരുന്നത്.അക്ഷരാര്‍‌ഥത്തില്‍ തീവണ്ടി...

Friday, July 19, 2024

ഉമ്മ യാത്രയായിട്ട്‌ ഏഴുവര്‍‌ഷങ്ങള്‍

ഉമ്മ യാത്രയായിട്ട്‌ ഏഴുവര്‍‌ഷങ്ങള്‍...പത്തുമക്കളുടെ ഉമ്മ പേരമക്കളും മക്കളും അവരുടെ മക്കളും എല്ലാമായി അനുഗ്രഹീതരായ കുടും‌ബാം‌ഗങ്ങളുടെ ഉമ്മയും - ഉമ്മൂമയും യാത്രയായിട്ട്‌ അറബ് കലണ്ടര്‍ പ്രകാരം മുഹറം 15ന്‌ ഏഴ് വര്‍‌ഷങ്ങള്‍.എല്ലാം ഇന്നും ഇന്നലെയും എന്ന പോലെ തോന്നും.ദൈവവും ദൂതനും കഴിഞ്ഞാല്‍ ഉമ്മയാണ്‌ എല്ലാം.ഏര്‍ച്ചം...

Wednesday, May 22, 2024

നന്ദി ആരോട് ചൊല്ലേണ്ടു ഞാന്‍...

ഏപ്രില്‍ രണ്ടാം വാരം മുതല്‍ നാട്ടിലുണ്ട്.പുസ്‌തക പ്രകാശനവുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു.ഉഷ്‌ണമേഖലകളായി അറിഅയപ്പെടുന്ന ചുട്ടുപൊള്ളുന്ന പ്രദേശങ്ങളെ വെല്ലുന്ന ചൂട് അസഹ്യമായിരുന്നു. മെയ്‌ ആദ്യവാരം മുതലാണ്‌ കാലാവസ്ഥയില്‍ ചെറിയൊരു മാറ്റം അനുഭവപ്പെട്ട് തുടങ്ങിയത്.പ്രസാധകരോടും പ്രിയപ്പെട്ടവരോടും കൂടിയാലോചിച്ച്,...

Tuesday, May 21, 2024

മഞ്ഞു തുള്ളികള്‍

തൃശൂര്‍:അസീസ് മഞ്ഞിയിലിന്റെ മഞ്ഞു തുള്ളികള്‍ എന്ന കവിതാസമാഹാരം പ്രൊ.കെ സച്ചിദാനന്ദന്‍ പ്രകാശനം ചെയ്‌തു.സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളില്‍ വെച്ച് നടന്ന ശാന്ത ഗം‌ഭീരമായ സദസ്സില്‍ കവയിത്രി സൈനബ് ചാവക്കാട് പുസ്‌തകം ഏറ്റുവാങ്ങി.തന്റെ ബോധ്യങ്ങള്‍ ഹൃദ്യമായും സൂക്ഷ്‌മമായും അനുവാചകനെ ധരിപ്പിക്കാനുള്ള ആസ്വദിപ്പിക്കാനുള്ള...